എന്താണ് മോണ്ടിസ്സോറി വിദ്യാഭ്യാസ സമ്പ്രദായം?

 What Is Montessori Education System?

Montessori TTC FAQ:

BLOG No: 1

About Montessori Education System

വിദ്യാഭ്യാസ സമ്പ്രദായം: മോണ്ടിസ്സോറി വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ച് പറയുന്നതിന് മുൻപ് ആദ്യം എന്താണ് വിദ്യാഭ്യാസ സമ്പ്രദായം എന്ന് നമ്മൾ അറിയണം. ഒരു വ്യക്തിക്ക് അല്ലെങ്കിൽ ഒരു കൂട്ടം വ്യക്തികൾക്ക് അറിവ് പകർന്നു നൽകുന്നതിന് വേണ്ടി ചിട്ടപ്പെടുത്തിയിരുക്കുന്ന പദ്ധതി അല്ലെങ്കിൽ അറിവ് പകർന്നു നൽകുന്ന രീതി / മാർഗ്ഗം ഇതിനെ നമുക്ക് വിദ്യാഭ്യാസ സമ്പ്രദായം എന്ന് പറയാം. പരമ്പരാഗത രീതികളായ ഗുരുകുല സമ്പ്രദായം, അദ്ധ്യാപകർക്ക് പ്രാധാന്യം അഥവാ മേൽക്കൈ നൽകുന്ന - ടെക്സ്റ്റ് ബുക്ക് - ബ്ലാക്ക് ബോർഡ് എന്നിവ ഉപയോഗിച്ച് കുട്ടികളെ പഠിപ്പിക്കുന്ന - അതായത് ഇന്ന് നമ്മുടെ രാജ്യത്തെ ഭൂരിഭാഗം സ്കൂളുകളിൽ കാണപ്പെടുന്ന പഠന രീതി ഇതൊക്കെ വ്യത്യസ്ഥ വിദ്യാഭ്യാസ സമ്പ്രദായങ്ങൾക്ക് ഉദാഹരണങ്ങളാണ്. അതുപോലെ അതി നൂതനമായ വിദേശരാജ്യങ്ങളിലൊക്കെ വളരെ പ്രചാരത്തിലുള്ള ഒരു വിദ്യാഭ്യാസ സമ്പ്രദായമാണ് മോണ്ടിസ്സോറി വിദ്യാഭ്യാസ സമ്പ്രദായം.

ഒരു ഇറ്റാലിയൻ ഫിസിഷ്യൻ ആയിരുന്ന ഡോ. മരിയ മോണ്ടിസ്സോറി വികസിപ്പിച്ചെടുത്ത, കുട്ടികൾക്ക് പ്രാധാന്യം നൽകുന്ന - അതായത് കുട്ടികളുടെ വിവിധ രീതിയിലുള്ള വളർച്ച ബുദ്ധിപരമായതും, ശാരീരികമായതും, സാമൂഹികമായതും ആയ വളർച്ചക്ക് പ്രാധാന്യം (വ്യക്തിഗത) കൊടുത്തുകൊണ്ടുള്ള ഒരു നൂതന പഠന രീതിയാണ് അല്ലെങ്കിൽ വിദ്യാഭ്യാസ സമ്പ്രദായമാണ് മോണ്ടിസ്സോറി വിദ്യാഭ്യാസ സമ്പ്രദായം. ഒരു യഥാർത്ഥ മോണ്ടിസ്സോറി ക്ലാസ് റൂമിലേക്ക് നിങ്ങൾ കടന്നു കഴിഞ്ഞാൽ മറ്റുള്ള സമ്പ്രദായത്തിലുള്ളവയിൽ നിന്നും തികച്ചും വ്യത്യസ്തത കാഴ്ചകളായിരിക്കും  നിങ്ങളെ കാത്തിരിക്കുന്നത്. യഥാർത്ഥ മോണ്ടിസ്സോറി ക്ലാസ് റൂം എന്ന് പറയാൻ കാരണം മോണ്ടിസ്സോറി സമ്പ്രദായം എന്ന് വിശേഷിപ്പിച്ച ആവശ്യമുള്ള സൗകര്യങ്ങളൊന്നും ഒരുക്കാതെ പണം പിഴിയുന്ന സാഹചര്യവും നമ്മുടെ രാജ്യത്തുണ്ട്. ഒരു യഥാർത്ഥ മോണ്ടിസ്സോറി ക്ലാസ് റൂമിൽ നമുക്ക് വ്യത്യസ്ത പ്രായത്തിലുള്ള കുട്ടികൾ ഒരുമിച്ചിരുന്ന് പ്രവർത്തിക്കുന്നത് കാണാം, കൂട്ടമായും ഒറ്റക്കും ഇരുന്ന് പ്രവർത്തിക്കുന്നത് കാണാം, കുട്ടികൾക്കായി കാളിപ്പാട്ടമെന്നു തോന്നിപ്പിക്കുന്ന - എന്നാൽ ഓരോ ആശയങ്ങൾ അല്ലെങ്കിൽ അറിവുകൾ കുട്ടികൾക്ക് നൽകുന്ന - വളരെ ശാസ്ത്രീയമായി തയ്യാറാക്കിയ ഉപകരണങ്ങൾ ഉപയോഗിക്കുന്നത് കാണാം, എല്ലാവരും പരസ്പര ബഹുമാനത്തോട് കൂടി, അടുക്കും ചിട്ടയോടും കൂടി, അവരുടെ പ്രായത്തിന് അനുസരിച്ച് സ്വയം പര്യാപ്തത കൈവരിച്ചവരായി ക്ലാസ് റൂമിൽ ഇടപഴകുന്നത് കാണാം, കുട്ടികളോടൊപ്പം തന്നെ അവരുടെ ഒരു സുഹൃത്തിനെ പോലെ, അവരോടൊപ്പം ഇരുന്ന് പ്രവർത്തിക്കുന്ന ഒരു ഗൈഡിനെയും കാണാം.

ഓരോ കുട്ടികൾക്കും വേണ്ട രീതിയിലുള്ള പിൻതുണ, വ്യക്തിഗത പരിചരണം, സ്വാതന്ത്ര്യം, സ്വന്തം പ്രവർത്തനങ്ങളിലൂടെ അറിവ് നേടുവാനുള്ള അവസരം, വേണ്ടുവോളം ഒരേ ആശയത്തിൽ പ്രവർത്തിക്കുവാനുള്ള സമയം ഇവയെല്ലാം നൽകുന്നതിലൂടെ മോണ്ടിസ്സോറി സമ്പ്രദായത്തിൽ പരിശീലിക്കുന്ന കുട്ടികൾ കൂടുതൽ ബുദ്ധിശാലികളായും, ആത്മവിശ്വാസമുള്ളവരായും, സ്വയം പര്യാപ്തത നേടിയവരായും, ശുഭാപ്തി വിശ്വാസമുള്ളവരായും കാണപ്പെടുന്നു എന്ന് മാത്രമല്ല അവരുടെ ജീവിതം എന്നത് അവർക്കുതന്നെയും സമൂഹത്തിനും രാജ്യത്തിനും ഗുണകരമായതായി മാറുന്നു. 

മോണ്ടിസ്സോറി വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ച് നമുക്ക് അടുത്ത ലേഖനങ്ങളിൽ വിശദമായി ചർച്ച ചെയ്യാം എന്നിരുന്നാലും വളരെ ചുരുക്കി ഈ സമ്പ്രദായത്തിന്റെ ഗുണത്തെക്കുറിച്ച് ആദ്യത്തെ ലേഖനത്തിൽ തന്നെ പറയാതെ വയ്യ. മറ്റ് വിദ്യാഭ്യാസ സമ്പ്രദായങ്ങളിൽ നിന്നും എന്താണ് മോണ്ടിസ്സോറി സമ്പ്രദായത്തിന് ഉള്ള പ്രത്യേകത എന്ന് നിങ്ങൾ ചിന്തിക്കുകയാണെങ്കിൽ, "പരമ്പരാഗത വിദ്യാഭ്യാസ സമ്പ്രദായങ്ങളിൽ ഒരു ആശയത്തെക്കുറിച്ച് എങ്ങനെ എപ്പോൾ എന്ന് മാത്രം പഠിപ്പിക്കുമ്പോൾ മോണ്ടിസ്സോറി വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഒരു കുട്ടി സ്വന്തം അധ്വാനത്തിലൂടെ എങ്ങനെ എപ്പോൾ എന്തുകൊണ്ട് എന്ന് ഒരു ആശയത്തെക്കുറിച്ച് സ്വയം മനസിലാക്കുന്നു." ഈ വാചകത്തെ കീറി മുറിച്ച് നിങ്ങൾ നോക്കുകയാണെങ്കിൽ വളരെ അർത്ഥവ്യാപ്തിയുള്ള ഒരു വാചകമാണ് ഇത്. മാത്രമല്ല ഈ വാചകത്തെ മനസ്സിലാക്കേണ്ട രീതിയിൽ നിങ്ങൾ മനസ്സിലാക്കിയാൽ, നിങ്ങൾ ഒരു രക്ഷിതാവാണെങ്കിൽ, നിങ്ങൾക്ക് നിങ്ങളുടെ കുട്ടിയുടെ ഭാവി ഭദ്രമാക്കാൻ  ഈ ഒരൊറ്റ വാചകം സഹായിച്ചെന്ന് വരും.

കോഴ്സിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്: 9400077223 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ്  സന്ദേശമയക്കുകയോ 9731115188 എന്ന നമ്പറിലേക്ക് വിളിക്കുകയോ ചെയ്യൂ.

2 Comments

  1. വളരെ ഉപകാരപ്രദമായ രീതി തന്നെയാണ് വിദ്യാഭാസം ഇത്തരത്തിൽ പുരോഗമിച്ചത് ഇപ്പോൾ ഇത് ഇഷ്ടപ്പെടുന്നു ആശംസകൾ നേരുന്നു

    ReplyDelete
  2. Very good information, keep writing this kind of useful blogs.

    ReplyDelete

Post a Comment

Previous Post Next Post