നിങ്ങൾക്കും ആകാം ഒരു മോണ്ടിസ്സോറി പ്രൊഫഷണൽ....

 മോണ്ടിസ്സോറി പഠിക്കാൻ വേണ്ട യോഗ്യതകൾ എന്തൊക്കെ?

Montessori TTC FAQ:

BLOG No: 3



മോണ്ടിസ്സോറി വിദ്യാഭ്യാസ സമ്പ്രദായം എന്നത് പരമ്പരാഗത രീതികളിൽ നിന്നും വ്യത്യസ്തമാണെന്ന് ഞാൻ പറഞ്ഞുവല്ലോ. അപ്പോൾ ഒരു മോണ്ടിസ്സോറി ടീച്ചർ ആകുന്നതിനുവേണ്ടിയുള്ള ട്രൈനിങ്ങിന് നിങ്ങൾ ചേരുന്നതിന് മുൻപ് തന്നെ സ്വയം ഒരു വിലയിരുത്തൽ നടത്തുന്നത് നന്നായിരിക്കും. അതായത് ഒരു പരമ്പരാഗത രീതിയിലുള്ള വിദ്യാഭ്യാസ സമ്പ്രദായം പിന്തുടരുന്ന സ്കൂളുകളിലെ സാഹചര്യമായിരിക്കില്ല മോണ്ടിസ്സോറി വിദ്യാഭ്യാസ സമ്പ്രദായത്തിലുള്ള ക്ലാസ് റൂമുകളിൽ. അപ്പോൾ നിങ്ങൾ താഴെപറയുന്ന രീതിയിൽ ഉള്ളവരാണോ, അല്ലെങ്കിൽ താഴെപറയുന്ന രീതിയിലേക്ക് നിങ്ങളുടെ മനോഭാവം മാറ്റുവാൻ തയാറാണോ എന്ന സ്വയം വിലയിരുത്തുന്നത് നല്ലതായിരിക്കും. പ്രത്യേകം ശ്രദ്ധിക്കുക ഞാൻ ഈ പറയുന്നവയൊന്നും ഒരു മോണ്ടിസ്സോറി ടീച്ചർക്ക് ഉണ്ടായിരിക്കേണ്ട ക്വാളിറ്റീസ് അല്ല, കാരണം അത് മോണ്ടിസ്സോറി കോഴ്സ് പൂർത്തിയാകുന്നതോടെ നിങ്ങളിൽ ഉടലെടുക്കേണ്ടവയാണ്. ഇപ്പൊ തഴെ പറയുവാൻ പോകുന്നത് മോണ്ടിസ്സോറി കോഴ്സിന് ചേരുന്നതിന് മുൻപ് നിങ്ങളിൽ ഉണ്ടായിരിക്കേണ്ട ഗുണങ്ങൾ അല്ലെങ്കിൽ കോഴ്സിന് ചേരുമ്പോൾ എന്തായിരിക്കണം നിങ്ങളുടെ മനോഭാവം എന്നതിനെക്കുറിച്ചാണ്.



ആദ്യം വേണ്ടത് സ്കൂളിലെ കുട്ടികളെ സ്വന്തം കുട്ടികളെപ്പോലെ പരിചരിക്കുവാനുള്ള മനോഭാവമാണ്. കാരണം മോണ്ടിസ്സോറി വിദ്യാഭ്യാസ സമ്പ്രദായത്തിൽ സ്കൂൾ എന്നത് കുട്ടികൾക്ക് ഒരു സെക്കന്റ് ഹോം (Second Home) ആയിരിക്കണം എന്നാണ് പറയുന്നത്. അപ്പോൾ സ്വാഭാവികമായും അവിടുത്തെ ടീച്ചർമാർ കുട്ടികൾക്ക് അവരുടെ രക്ഷിതാക്കൾക്ക് സമാനമായിരിക്കണം.

രണ്ടാമത്തെത് കുട്ടികളോടൊപ്പം സമയം ചിലവഴിക്കുവാനുള്ള താല്പര്യം. മോണ്ടിസ്സോറി ഗൈഡ് എന്നതിനെ  വെറും ഒരു തൊഴിൽ ആയി കാണാതെ സ്കൂളിലെ പ്രവർത്തനങ്ങളും ജീവിതത്തിന്റെ ഒരു ഭാഗമായി കണ്ട് സ്വന്തം വീട്ടിൽ എന്നപോലെ സ്കൂളിലെ കുട്ടികളുമായും ഒരു ബന്ധം കാത്തുസൂക്ഷിക്കുവാനും അടുപ്പമുണ്ടാക്കുവാനും അവരോടൊപ്പം സമയം ചിലവഴിക്കുവാനും ഉള്ള ഒരു മനസ്സ് നമുക്കുണ്ടായിരിക്കണം.

മൂന്നാമതായി ടീച്ചർ എന്നത് ഒരു അധികാരം ആയി കാണാതെ, ടീച്ചർ എന്ന ആശയത്തിൽ നിന്നും വ്യത്യസ്തമായി ഒരു മെന്റർ അല്ലെങ്കിൽ ഗൈഡ് അല്ലെങ്കിൽ കുട്ടികളുടെ ഒരു സുഹൃത്ത് ആയി മാറുവാനും അവരോടൊപ്പം കളിക്കുവാനും, കളിയിലൂടെ അറിവുകൾ പകർന്നുനൽകുവാനുമുള്ള മനസ്സ് ഉണ്ടായിരിക്കണം.


നാലാമതായി പുതിയ പുതിയ കാര്യങ്ങൾ പഠിക്കുവാനുള്ള (Updates)  ഒരു മനസ്സും അവസാനമായി ഓരോ കുട്ടികളെയും പ്രത്യേകം പ്രത്യേക കെയർ ചെയ്യുവാനും, അനലൈസ് ചെയ്യുവാനും, അവരിലെ പ്രശ്നങ്ങൾ മനസ്സിലാക്കാനും, പ്രശ്നങ്ങൾ മനസ്സിലാക്കിയാൽ അതിനുള്ള പ്രതിവിധികൾ നിർദേശിക്കുവാനും ഉള്ള കഴിവ് നിങ്ങൾക്കുണ്ടായിരിക്കണം. ഇതിനു വേണ്ട പരിശീലനം കോഴ്സിന്റെ ഭാഗമായി നിങ്ങൾക്ക് കിട്ടുമെങ്കിലും അതിന് നിങ്ങൾക്ക് കുട്ടികളെ നിരീക്ഷിക്കുവാനുള്ള (Observation) മനസ്സ് ഉണ്ടായിരിക്കണം.

മുകളിൽ പറഞ്ഞ യോഗ്യതകൾ നിങ്ങൾക്കുണ്ടെങ്കിൽ തീർച്ചയായും നല്ല ഒരു പരിശീലകന്റെ കീഴിൽ പരിശീലനം നേടിയാൽ നിങ്ങൾക്ക് മികച്ച നിലവാരത്തിലുള്ള ഒരു മോണ്ടിസ്സോറി പ്രൊഫഷണൽ ആയി മാറാനും ഉയർന്ന വരുമാനം നേടുവാനും സാധിക്കും.



ഇനി വിദ്യാഭ്യാസ യോഗ്യതകളെക്കുറിച്ച് പറയുകയാണെങ്കിൽ പത്താം ക്ലാസ് പാസ്സ് ആയവർക്ക് മുതൽ മോണ്ടിസ്സോറി പഠിക്കാം. പത്താം ക്ലാസ് പാസ്സ് ആയവർക്ക് സെർട്ടിഫിക്കേഷൻ (Montessori Certification) കോഴ്സും, പ്ലസ് ടു അഥവാ പ്രീഡിഗ്രി കഴിഞ്ഞവർക്ക് ഡിപ്ലോമ (Diploma In Montessori) കോഴ്സും ആണ് ലെവൽ 1 ൽ ചെയ്യുവാൻ സാധിക്കുന്നത്. ഇനി ലെവൽ 2, 3  എന്നിവയാണെങ്കിൽ പ്ലസ് ടു കഴിഞ്ഞവർക്ക് അഡ്വാൻഡ് ഡിപ്ലോമയും (Advanced Diploma In Montessori) ബിരുദധാരികൾക്ക് പോസ്റ്റ് ഗ്രാജ്വെറ്റ്   ഡിപ്ലോമയും (Post Graduate Diploma In Montessori) ചെയ്യുവാൻ സാധിക്കും. 


യഥാർത്ഥ കോഴ്സിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്: 9400077223 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ്  സന്ദേശമയക്കുകയോ 8330079922 എന്ന നമ്പറിലേക്ക് വിളിക്കുകയോ ചെയ്യൂ. 

Post a Comment

Previous Post Next Post