മോണ്ടിസ്സോറി ടീച്ചർ ട്രെയിനിങ് കോഴ്സ് (TTC) ശ്രദ്ധിച്ചില്ലെങ്കിൽ ധനനഷ്ടം മാനഹാനി!!!

 What is Montessori Teacher Training Course (TTC) ? 

Montessori TTC FAQ:

BLOG No: 2

മോണ്ടിസ്സോറി ടീച്ചർ ട്രെയിനിങ് കോഴ്സ് (TTC) എന്നാൽ എന്ത്?

കഴിഞ്ഞ ലേഖനത്തിൽ മോണ്ടിസ്സോറി വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ച് എഴുതിയിട്ടുണ്ടായിരുന്നു. മോണ്ടിസ്സോറി വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ചുള്ള ലളിതമായ ആമുഖത്തിൽ നിന്ന് തന്നെ നിങ്ങൾക്ക് മനസ്സിലായിട്ടുണ്ടാകും മറ്റ് സമ്പ്രദായങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് മോണ്ടിസ്സോറി വിദ്യാഭ്യാസ സമ്പ്രദായം എന്ന്. അതുകൊണ്ട് തന്നെ പരമ്പരാഗത വിദ്യാഭ്യാസ സമ്പ്രദായത്തിൽ പരിശീലനം നേടിയ ടീച്ചർമാർക്ക് മോണ്ടിസ്സോറി സമ്പ്രദായത്തിലുള്ള ക്ലാസുകൾ കൈകാര്യം ചെയ്യുവാൻ സാധ്യമല്ല. അഥവാ ഇന്റർനെറ്റ്, ബുക്ക്സ് എന്നിവയിലൂടെ പഠിക്കാൻ ശ്രമിച്ചാലും അത്തരത്തിലുള്ള ടീച്ചർമാർ ക്ലാസ് കൈകാര്യം ചെയ്താൽ അവർ പഠിപ്പിക്കുന്ന കുട്ടികൾക്ക് അതിന്റെ പൂർണമായ ഗുണം ലഭിക്കുകയുമില്ല. കുട്ടികൾക്ക് അത് ദോഷമായി ഭവിച്ചുകൂടായ്കയുമില്ല. അതുപോലെ തന്നെ ഞാൻ കഴിഞ്ഞ ലേഖനത്തിൽ പറഞ്ഞതുപോലെ യാഥാർത്ഥ (Original Montessori Apparatus) ഉപകരണങ്ങൾ ഉപയോഗിച്ചല്ല പരിശീലനം നേടുന്നത് (പല സ്ഥാപനങ്ങളും ക്രാഫ്റ്റ് എന്ന പേരിൽകാർഡ് ബോർഡ്, തെർമോക്കോൾ, പേസ്‌പോട്, വർണക്കടലാസുകൾ എന്നിവ വെച്ച് മോണ്ടിസ്സോറി ഉപകരണങ്ങൾ TTC വിദ്യാർത്ഥികളെക്കൊണ്ട് സ്വന്തമായി നിർമ്മിക്കുന്ന പ്രവണത കണ്ടു വരുന്നുണ്ട്)  എങ്കിലും ഇതൊക്കെ തന്നെയായിരിക്കും അവസ്ഥ. മുഴുവൻ മോണ്ടിസ്സോറി ഉപകരണങ്ങളും സ്വന്തമായി നിർമിക്കാൻ സാധിക്കില്ല എന്നത് മറ്റൊരു കാര്യം. പരിശീലനം നൽകുന്ന വ്യക്തിയുടെ കഴിവും മുൻപരിചയവും പ്രധാനമാണ് കേട്ടോ. അതുകൊണ്ട് തന്നെ ഈ ലേഖനം ഒരു മോണ്ടിസ്സോറി ട്രെയിനർ ആകാൻ നിങ്ങൾ യോഗ്യരാണോ എന്ന് സ്വയം വിലയിരുത്താനും യഥാർത്ഥ മോണ്ടിസ്സോറി ടീച്ചർ ട്രെയിനിങ് കോഴ്സ് (TTC) തിരഞ്ഞെടുക്കുവാനും നിങ്ങളെ സഹായിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. 

ഡോ. മരിയ മോണ്ടിസ്സോറിയുടെ ആശയങ്ങളെ പൂർണമായും ഉൾകൊണ്ട, വിദഗ്ദ്ധ പരിശീലനം നേടിയ, യഥാർത്ഥ മോണ്ടിസ്സോറി ഉപകരണങ്ങൾ ഉപയോഗിക്കുവാൻ കഴിവുള്ള, ഓരോ മോണ്ടിസ്സോറി ഉപകരണങ്ങളുടെയും ഉപയോഗങ്ങൾ (Direct  and Indirect Objectives) വ്യക്തമായി മനസ്സിലാക്കിയ, ഓരോ മോണ്ടിസ്സോറി ഉപകരണങ്ങളും ഉപയോഗിച്ച് ചെയ്യുവാൻ സാധിക്കുന്ന മുഴുവൻ പ്രാക്ടിക്കലുകളും അറിയാവുന്ന, കുട്ടികളുടെ മനശ്ശാസ്ത്രം അഴിയാവുന്ന, അവരുടെ വളർച്ചയുടെ വിവിധ ഘട്ടങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുള്ള, ഈ പറഞ്ഞ അറിവുകളും കഴിവുകളും നിങ്ങളിലേക്ക് പകർന്നു നൽകുവാൻ കഴിവുള്ള ഒരു വ്യക്തി (Montessori Professional) മോണ്ടിസ്സോറി വിദഗ്ധരെ വാർത്തെടുക്കുന്നതിന് വേണ്ടി നടത്തുന്ന ഒരു ടീച്ചർ ട്രെയിനിങ് കോഴ്സ് (Montessori TTC) ആണ് യഥാർത്ഥ മോണ്ടിസ്സോറി ടീച്ചർ ട്രെയിനിങ് കോഴ്സ് എന്ന് ഞാൻ പറയും. ഇനി വിഷയങ്ങളെ അടിസ്ഥാനമാക്കി പറയുകയാണെങ്കിൽ ഇ. പി. എൽ. (Exercises For Practical Life ), Sensorial , Arithmetic , English Language , Geometry , Science and Culture എന്നീ പ്രാക്ടിക്കൽ വിഷയങ്ങളും അതിനാവശ്യമായ ഒറിജിനൽ ഉപകരണങ്ങളും (Montessori Apparatus) കൂടാതെ നിങ്ങൾ അതായത് ടീച്ചർമാരുടെ skill ഡെവലപ്പ്ചൈമെന്റിനു ആവശ്യമായ ചൈൽഡ് ന്യൂട്രിഷൻ, ചൈൽഡ് സൈക്കോളജി, യോഗ, ഇംഗ്ലീഷ് ലാംഗ്വേജ് ഡെവലപ്പ്മെൻറ് സെഷനുകളും ഉണ്ടായിരിക്കണം.

ഇത്രയും വിശദമായി എഴുതുവാൻ കാരണം, കേരളത്തിൽ നിന്ന് ചില സ്ഥാപനങ്ങളിൽ നിന്നും കോഴ്സ് കഴിഞ്ഞ കുട്ടികൾ വിദേശത്തുപോയി ജോലി ലഭിക്കാതെ തിരികെ വന്നവരെ എനിക്ക് നേരിട്ട് പരിചയമുണ്ട്, കേരളത്തിൽ തന്നെ, കോഴ്സ് പൂർത്തിയാക്കി രണ്ട് വർഷം കഴിഞ്ഞും ജോലി ലഭിക്കാതെ ഇംഗ്ലീഷ് അറിയാത്തതുകൊണ്ടാണ് ജോലി ലഭിക്കാത്തത് എന്ന് തെറ്റിദ്ധരിച്ച് സ്പോക്കൺ ഇംഗ്ലീഷ് കോഴ്സിന് പോകുന്ന കുട്ടികളെ എനിക്ക് പരിചയമുണ്ട്, യഥാർത്ഥ മോണ്ടിസ്സോറി കോഴ്സ് അല്ല പഠിച്ചത് എന്നതിന്റെ പേരിൽ സാധാരണ സ്കൂളുകളിൽ കഴിഞ്ഞ 10 ൽ അധികം വർഷങ്ങളായി 2500 മുതൽ 4000 രൂപ മാസശമ്പളത്തിനു വരെ നഴ്സറി ക്ലാസ്സുകളിൽ പഠിപ്പിച്ച് ജീവിതം പാഴാക്കുന്നവരെ എനിക്ക് പരിചയമുണ്ട്. ഇനിയെങ്കിലും ഒരാളും ഇത്തരത്തിൽ ചതിക്കപ്പെടരുത്. അതൊകൊണ്ട് തന്നെ വളരെ വ്യക്തമായി വിശകലനം ചെയ്തതിന് ശേഷം ഒരു മോണ്ടിസ്സോറി കോഴ്സ് തിരഞ്ഞെടുക്കുക. കാരണം നിങ്ങളുടെ പണം നഷ്ടപ്പെടുന്നത് മാത്രമല്ല പ്രശ്‍നം, നിങ്ങൾ പഠിപ്പിക്കുന്ന കുട്ടികളുടെ ഭാവിയുടെ കൂടി പ്രശ്നമാണ് ഇത്. മാത്രമല്ല കോഴ്സ് ഫീസ്, craft ന് വേണ്ടി ഫീസിനേക്കാൾ കൂടുതൽ പണം ചിലവാക്കിയുള്ള ധനനഷ്ടം, യഥാർത്ഥ മോണ്ടിസ്സോറി സ്കൂളുകളിൽ ഇന്റർവ്യൂവിനു പോയി പരിഹാസ കഥാപാത്രങ്ങളായി മാറുന്നതുമൂലമുള്ള മാനഹാനി ഇതായിരിക്കും ഫലം.

യഥാർത്ഥ കോഴ്സിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്: 9400077223 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ്  സന്ദേശമയക്കുകയോ 9731115188 എന്ന നമ്പറിലേക്ക് വിളിക്കുകയോ ചെയ്യൂ.

Post a Comment

Previous Post Next Post